Arunam school of mysticism
ഏതൊരു ചോദ്യത്തിനും ഉടൻ മറുപടി നൽകാം...
ഒട്ടും വൈകാതെ
ജന്മഗ്രഹനിലയോ നക്ഷത്രമോ പരിശോധിക്കേണ്ടതില്ല
കവടികളോ മറ്റ് ഉപകരണങ്ങളോ ആവശ്യമില്ല
നൂറ് കണക്കിന് ശ്ലോകങ്ങൾ കാണാപ്പാഠം പഠിക്കേണ്ടതില്ല
രാത്രിയോ പകലോ എപ്പോൾ വേണമെങ്കിലും പ്രശ്നചിന്ത നടത്താം
പ്രശ്നചിന്തയിൽ പൂർണ തൃപ്തി ഉറപ്പ്, ധൈര്യമായി പ്രയോഗിക്കാം
ജ്യോതിഷം പഠിക്കണം എന്ന താൽപര്യം പണ്ട് മുതൽക്കേ ഉണ്ടായിരുന്നു. അങ്ങിനെയാണ് യൂറ്റൂബിലൂടെ അരുണം സ്കൂൾ ഓഫ് മിസ്റ്റിസിസത്തേയും ഗുരുജിയേയും അറിയാൻ ഇടയായത്. വർഷങ്ങളോളം പഠിച്ച് പ്രാക്ടീസ് ചെയ്താൽ മാത്രമേ ജ്യോതിഷ വിദ്യയെ ഫലം പറയാനും ഉപയോഗിക്കാനും സാധിക്കൂ എന്നാണ് കരുതിയത് പക്ഷേ വളരെ ചിട്ടയോടും കാലാനുസൃതമായും പഠിക്കാനും, പഠിക്കുന്ന സമയത്ത് തന്നെ പ്രാക്ടീസ് ചെയ്യാനും സാധിച്ചു എന്നത് വലിയ ഭാഗ്യമായാണ് കാണുന്നത് .
ASOM-ൻ്റെ DNA ജ്യോതിഷ കോഴ്‌സിൻ്റെ 2021 ബാച്ചിൽ ചേർന്നാണ് ഞാൻ പഠനം ആരംഭിച്ചത്, തുടർന്ന് ഞാൻ മാസ്റ്റർ ന്യൂമറോളജി, ജാമക്കോൾ ആരൂഢ പ്രശ്നം, ആത്മസംമോഹനവിദ്യ, ഇഷ്ടദേവതാ ഉപാസന തുടങ്ങി നിരവധി ഓൺലൈൻ കോഴ്‌സുകൾ പഠിച്ചു. ഈ കോഴ്‌സുകളുടെയെല്ലാം വ്യതിരിക്തമായ സവിശേഷത ലളിതമായ അവതരണ ശൈലിയും ആഖ്യാന ശൈലിയുമാണ്. വിഷയത്തെക്കുറിച്ച് മുൻ ധാരണയില്ലാത്ത ആളുകൾക്ക് പോലും വളരെ വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ഒന്നാണ് അധ്യാപന ശൈലി.
ഞാൻ ശ്രീഹരി മലയിൽകിഴ് എന്റെ സ്ഥലം തിരുവനന്തപുരം ജില്ലയിൽ മലയിൻകീഴ് ആണ്. ഞാൻ പാരമ്പര്യ ജ്യോതിഷം കൈകാര്യം ചെയ്തു വരികയായിരുന്നു . അങ്ങനെ ഇരിക്കെ ജാമക്കോൽ ജ്യോതിഷം എന്ന കോഴ്സിൽ അരുണം സ്കൂളിൽ ചേർന്നു. ഒരു ചോദ്യത്തിന് ഉടൻ മറുപടി പറഞ്ഞു കൊടുക്കുന്ന വിദ്യ ഗുരുജിയിൽ നിന്നും പഠിക്കുവാൻ കഴിഞ്ഞു. പണ്ട് നമ്മുടെ പൂർവ്വികരായ സിദ്ധ ഗുരുക്കൻമ്മാർ കൈകാര്യം ചെയ്തിരുന്ന ഈ നിഗൂഢ ശാസ്ത്രം പഠിക്കാൻ അവസരം ലഭിച്ചത് അപൂർവ്വ ഭാഗ്യമായി കരുതുന്നു.
അരുണം സ്കൂൾ ഓഫ് മിസ്റ്റിസിസത്തിൻ്റെ സ്ഥാപകനായ മാസ്റ്റർ അരുണാചലം ഒരു ആത്മീയ അധ്യാപകനും ഗവേഷകനും, ഡിഎൻഎ ജ്യോതിഷിയും, ഹിപ്നോട്ടിക് കൗൺസിലറും, റെയ്കി മാസ്റ്റർ ടീച്ചറും, യോഗാധ്യാപകനും, 'ദൈവത്തിൻ്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന കേരളത്തിൽ നിന്നുള്ള ജ്യോതിഷ ഗവേഷകനുമാണ്. അധ്യാപനം അദ്ദേഹത്തിന് അഭിനിവേശമാണ്. എന്നാൽ കേവലം ആഗ്രഹത്തിൻ്റെ അടിസ്ഥാനത്തിലല്ല അദ്ദേഹം അധ്യാപകനായത്, വിദ്യാഭ്യാസം മനുഷ്യജീവിതത്തിൽ മറ്റെന്തിനെക്കാളും വിലപ്പെട്ടതും നശിപ്പിക്കാനാവാത്തതുമാണെന്ന് സ്വന്തം ജീവിതാനുഭവത്തിലൂടെ അദ്ദേഹം മനസ്സിലാക്കി. ആ തിരിച്ചറിവിൽ നിന്ന് തൻ്റെ അഭിനിവേശം സേവനമാക്കി മാറ്റാനുള്ള ഉറച്ച തീരുമാനമെടുത്ത മാസ്റ്റർ ഇതിനോടകം പതിനഞ്ചിലേറെ ഓൺലൈൻ കോഴ്സുകളിലൂടെ ആയിരത്തിലധികം പേർക്ക് അറിവുകൾ പങ്കുവച്ചു. അദ്ദേഹത്തിന്റെ ലക്ഷ്യം 1000+ Courses = 1,00,000 Students എന്നതാണ്, അതിനായി നിലവിൽ 4 ഭാഷകളിലേക്ക് തന്റെ കോഴ്സുകൾ എത്തിക്കുക എന്ന പരിശ്രമത്തിലൂടെ മാസ്റ്റർ മുന്നേറുന്നു.
നിങ്ങൾ കോഴ്സ് വിജയകരമായി പർച്ചേസ് ചെയ്തു കഴിഞ്ഞാൽ അതായത് പെയ്മെന്റ് ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ ഓപ്പൺ ആയി വരുന്ന പേജിൽ കോഴ്സ് ആക്സസ് ലിങ്കും പാസ് വേഡും ലഭിക്കും. അതുപയോഗിച്ച് അപ്പോൾ തന്നെ നിങ്ങൾക്ക് കോഴ്സ് വീഡിയോകൾ കണ്ടു തുടങ്ങാം. ഇതേ കോഴ്സ് ആക്സസ് ലിങ്ക് നിങ്ങൾ നൽകിയ ഈമെയിലിലേക്കും അയയ്ക്കുന്നതാണ്. ആ ലിങ്ക് ഉപയോഗിച്ചും കോഴ്സ് പേജിൽ പ്രവേശിക്കുവാൻ കഴിയും. ഇതിനായി നിങ്ങൾക്ക് ലാപ്ടോപ്പോ മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിക്കാവുന്നതാണ്
Arunam School of Mysticism
Reg: UDYAM-KL-12-0013821
Janardhanapuram, Varkala,
Thiruvananthapuram, Varkala, Kerala, India - 695141